കാത്തിരിപ്പ് അവസാനിക്കുന്നു...പട്ടത്താനം സ്റ്റു‍ഡന്റ്സ് ബിനാലെ...ലോകത്താദ്യമായി ഒരു യു.പി. സ്കൂള്‍ ഏറ്റെടുത്ത ബിനാലെയുടെ ആദ്യ ദളം ഉള്‍ക്കാഴ്ച ഇന്ന് കാഴ്ചയ്ക്കായി തുറക്കുന്നു. പട്ടത്താനം ഗവ.എസ്.എന്‍.ഡി.പി.സ്കൂള്‍ നേതൃത്വം നല്കുന്ന ബിനാലെയുടെ ഇന്ന് (25-04-2015) നടക്കുന്ന ഉദ്ഘാടന ചടങ്ങിലേയ്ക്ക് ഏവര്‍ക്കും സ്വാഗതം

Friday, 20 March 2015

പട്ടത്താനം സ്റ്റുഡന്റ്സ് ബിനാലെ-മുന്നൊരുക്കങ്ങള്‍

 

സ്റ്റുഡന്റ്സേ ബിനാലെ-ഏകദിന ശില്പശാല

ഞങ്ങള്‍ ഇവിടെയെത്തി !

പട്ടത്താനം ഗവ.എസ്.എന്‍.ഡി.പി.യു.പി.സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ പ്രശസ്ത കലാകാരനും
കൊച്ചി മുസിരിസ് ബിനാലെയുടെ സെക്രട്ടറിയുമായ റിയാസ് കേമുവിനോടൊപ്പം


 

Tuesday, 17 March 2015

ബിനാലെ കാണാന്‍ കുട്ടിക്കൂട്ടം...


കൊച്ചി മുസിരിസ് ബിനാലെയുടെ സംഘാടകരുടെ  പ്രത്യേക ക്ഷണം നന്ദിപൂര്‍വ്വം സ്വീകരിച്ച് 120 പേര്‍ വരുന്ന കുട്ടികളുടെ സംഘം ബിനാലെയെ അടുത്തറിയാന്‍ നാളെ (19.03.2015) പുറപ്പെടുന്നു...

Saturday, 14 March 2015

പട്ടത്താനം സ്റ്റുഡന്റ്സ് ബിനാലെയും കൊച്ചി മുസിരിസ് ബിനാലെയും

പട്ടത്താനം സ്റ്റുഡന്റ്സ് ബിനാലെ സംഘടിപ്പിക്കാന്‍ ഒരുങ്ങുന്ന പട്ടത്താനം ഗവ.എസ്.എന്‍.ഡി. പി.യു.പി.സ്കൂളിന് കൊച്ചി മുസിരിസ് ബിനാലെയുടെ സംഘാടകരുടെ അഭിനന്ദനങ്ങള്‍ക്കൊപ്പം പ്രത്യേക സമ്മാനവും. കൊച്ചിയിലെത്തിയാല്‍ ഈ സ്കൂളിലെ എത്ര കുട്ടിള്‍ക്കു വേണമെങ്കിലും കൊച്ചി ബിനോലെ സൗജന്യമായി കാണാന്‍ അവസരമൊരുക്കാം എന്നാണ് വാഗ്ദാനം. പട്ടത്താനം സ്റ്റുഡന്റ്സ് ബിനാലെയുടെ ലൊഗോ പ്രകാശനച്ചടങ്ങിനെത്തിയ കൊച്ചിന്‍ മുസിരിസ് ബിനാലെയുടെ റിസര്‍ച്ച് കൊഡിനേറ്ററായ ശ്രീ.ബോണിതോമസാണ് സ്കൂളിനെ ഈ വിവരം അറിയിച്ചത്.