കാത്തിരിപ്പ് അവസാനിക്കുന്നു...പട്ടത്താനം സ്റ്റു‍ഡന്റ്സ് ബിനാലെ...ലോകത്താദ്യമായി ഒരു യു.പി. സ്കൂള്‍ ഏറ്റെടുത്ത ബിനാലെയുടെ ആദ്യ ദളം ഉള്‍ക്കാഴ്ച ഇന്ന് കാഴ്ചയ്ക്കായി തുറക്കുന്നു. പട്ടത്താനം ഗവ.എസ്.എന്‍.ഡി.പി.സ്കൂള്‍ നേതൃത്വം നല്കുന്ന ബിനാലെയുടെ ഇന്ന് (25-04-2015) നടക്കുന്ന ഉദ്ഘാടന ചടങ്ങിലേയ്ക്ക് ഏവര്‍ക്കും സ്വാഗതം

Friday 27 March 2015

പട്ടത്താനം സ്റ്റുഡന്റ്സ് ബിനാലെ-നിര്‍മ്മിതികളുടെ ഉദ്ഘാടനം നിര്‍വ്വഹിക്കുന്നത് പ്രശസ്ത ചിത്രകാരന്‍ പുണി‍ഞ്ചിത്തായ

പട്ടത്താനം സ്റ്റുഡന്റ്സ് ബിനാലെ നിര്‍മ്മിതികളുടെ ഉദ്ഘാടനം പ്രശസ്ത ചിത്രകാരന്‍ പുണ്ടൂര്‍ ശങ്കരനാരായണ പുണിഞ്ചിത്തായ എന്ന പി.എസ്. പുണിഞ്ചിത്തായ ഏപ്രില്‍ 15 ന് രാവിലെ 10 മണിക്ക് നിര്‍വ്വഹിക്കും
ജീവിതരേഖ

പുണിഞ്ചിത്തായ
പുണിഞ്ചിത്തായയുചെ ഒരു സൃഷ്ടി
പുണ്ടൂര്‍ ശങ്കരനാരായണ പുണിഞ്ചിത്തായ എന്ന പി.എസ്. പുണിഞ്ചിത്തായ. ജലച്ചായ ചിത്രരചനാ സങ്കേതത്തില്‍ പുതിയ ഭാവുകത്വം പകര്‍ന്നവരില്‍ പ്രമുഖനാണ്.
കാസര്‍ഗോഡ് ജില്ലയിലെ കാറഡുക്ക എന്ന ഗ്രാമത്തില്‍ താമസിക്കുന്നു. മൈസൂരു ചാമരാജ ഫൈന്‍ ആര്‍ട്സില്‍നിന്നാണ് ബിഎഫ്എ നേടി. പഠിക്കുമ്പോള്‍ത്തന്നെ മുംബൈ ജഹാംഗീര്‍ ആര്‍ട്ട് ഗ്യാലറിയില്‍ ചിത്രപ്രദര്‍ശനം നടത്തി. മുംബൈ നൂതന ജെജെ സ്കൂള്‍ ഓഫ് ആര്‍ട്സില്‍ നിന്ന് ഉന്നതപഠനം പൂര്‍ത്തിയാക്കി. നിരവധി സര്‍വകലാശാലകളില്‍ വിസിറ്റിങ് ഫാക്കല്‍റ്റിയായ ഇദ്ദേഹം കേരള, കര്‍ണാടക ലളിതകലാ അക്കാദമിയില്‍ അംഗമായി പ്രവര്‍ത്തിച്ചു. ഇന്ത്യക്കകത്തും പുറത്തും നിരവധി തവണ ഏകാംഗപ്രദര്‍ശനം നടത്തി.

കാഞ്ചന്‍ഗംഗ കലാഗ്രാമം

മുംബൈ ഫൈന്‍ ആര്‍ട്സില്‍ പഠിച്ചു. തുടര്‍ന്ന് തിരികെ കേരളത്തിലെത്തി.കാസര്‍ഗോഡ് സ്ഥിരതാമസമാക്കി.സ്വന്തം ഗ്രാമത്തില്‍ തന്നെ ചിത്രകലാ-ശില്പകലാകാരന്മാര്‍ക്കായി കാഞ്ചന്‍ഗംഗ എന്ന കലാഗ്രാമം തുടങ്ങി. ചിത്രകാരന്മാര്‍ക്ക് ഇവിടെ താമസിച്ചു ജോലി ചെയ്യാന്‍ സൗകര്യമുണ്ട്.കാസര്‍ഗോഡ് നിന്ന് 18 കി.മീ. അകലെ ശാന്തിനഗര്‍ എന്ന സ്ഥലത്തിനടുത്താണ് ഇത് സ്ഥിതി ചെയ്യുന്നത്.കേരള ലളിത കലാ അക്കാഡമി ക്യാമ്പുകളില്‍ പങ്കെടുക്കാറുണ്ട്.

No comments:

Post a Comment